ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

പാചകകുറിപ്പ് 5 : മലാഡൂ


മലാഡൂ

ആവശ്യമായ സാധനങ്ങള്‍
  1. പോരികടല /പൊട്ടുകടല -500 ഗ്രാം
  2. പഞ്ചസാര-1  കപ്പ്‌ 
  3. നെയ്യ്-1 കപ്പ്‌
ഉണ്ടാക്കുന്ന വിധം

പോരികടലയും പഞ്ചസാരയും തരി ഇല്ലാതെ പൊടിച് എടുക്കുക.ഇതിലേക്ക് നെയ്യ് ചൂടാക്കിയത് ഒഴിക്കുക. ചെറു ചൂടോടെ കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടി എടുത്താല്‍ മലാഡൂ  തയ്യാറായി 

പാചകകുറിപ്പ് 4: ഗുലാബ് ജാമുന്‍


ഗുലാബ് ജാമുന്‍ 


ആവശ്യമായ സാധനങ്ങള്‍ 
  1. വെള്ള ബ്രെഡ്‌ -1 പാക്കറ്റ് 
  2. പാല്‍ -കുഴക്കാന്‍ ആവശ്യത്തിന് 
  3. നെയ്യ് -വറുക്കാന്‍ ആവശ്യത്തിന്  
  4. പഞ്ചസാര -300 ഗ്രാം 
  5. കുങ്കുമ പൂവ് -ഒരു നുള്ള് 
  6. വെള്ളം-400  മില്ലി 
തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ ബ്രൌണ്‍ നിറമുള്ള അരികുകള്‍  മുറിച്ചു കളഞ്ഞു ബാക്കി വരുന്ന ഭാഗം മിക്സിയില്‍  ഇട്ടു നന്നായി പൊടിക്കുക.ഇത് ആവശ്യത്തിന് പാലും ചേര്‍ത്ത് നന്നായി മയത്തില്‍ കുഴക്കുക .രണ്ടു ഉള്ളം കൈയിലും അല്പം നെയ്യ് പുരട്ടിയത്തിനു ശേഷം  കുഴച്ചു വച്ചിരിക്കുന്നതു   എടുത്തു ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടി നെയ്യില്‍ മുക്കി പൊരിക്കുക. ഇത് ചെറുചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇടുക. 

പഞ്ചസാര ലായനി ഉണ്ടാക്കുന്നതിനു പഞ്ചസാരയും വെള്ളവും യോജിപ്പിച്ചു ചൂടാക്കുക.പഞ്ചസാര ലായനി നൂല്‍ പരുവം ആകേണ്ട ആവശ്യം ഇല്ല .വെള്ളം വറ്റി കുറഞ്ഞു പോയാല്‍ ഇത്തിരികൂടി  വെള്ളം ചേര്‍ക്കാം. ഇതിലേക്ക് കുങ്കുമപ്പൂവ് കൂടി ചേര്‍ക്കുക.ഗുലാബ് ജാമുന്‍ റെഡി.

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

പാചകകുറിപ്പ് 3: ചന മസാല

ചന മസാല

ആവശ്യമായ  സാധനങ്ങള്‍ 
  1. വെളുത്ത കടല (ചന ) കുതിര്‍ത്ത് വേവിച്ചത്  -1  കപ്പ്‌
  2. എണ്ണ-3 ടീസ്പൂണ്‍ 
  3. ജീരകം -1  ടീസ്പൂണ്‍
  4. കായം-ഒരു നുള്ള് 
  5. പച്ചമുളക് -1  എണ്ണം വട്ടത്തില്‍ അരിഞ്ഞത്
  6. ഇഞ്ചി പേസ്റ്റ്-1  ടീസ്പൂണ്‍ 
  7. തക്കാളി-2  എണ്ണം
  8. മഞ്ഞള്‍ പൊടി-ഒരു നുള്ള് 
  9. മുളക് പൊടി-1 ടീസ്പൂണ്‍ 
  10. മല്ലിപൊടി -3 ടേബിള്‍ സ്പൂണ്‍
  11. ഉപ്പു -ആവശ്യത്തിന്
  12. ഗരം മസാല -ഒരു നുള്ള് 
  13. നാരങ്ങ നീര് -1  ടേബിള്‍ സ്പൂണ്‍ 
  14. മല്ലിയില -ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം 

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് ജീരകം,കായം പൊടിച്ചത് എന്നിവ ചേര്‍ത്ത് കരിഞ്ഞു പോകാതെ ഇളക്കുക .ഇതിലേക്ക് 2  തക്കാളി തൊലി കളഞ്ഞു മിക്സിയില്‍ അരച്ചത് ചേര്‍ത്ത് ചൂടാക്കുക.ഇത് ചൂടാകുമ്പോള്‍  പച്ചമുളക് , ഇഞ്ചി പേസ്റ്റ് എന്നിവയും മഞ്ഞള്‍ പൊടി.മുളക് പൊടി എന്നിവയും ചേര്‍ത്ത് ഇളക്കുക .അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന  കടല ചേര്‍ക്കുക.ആവശ്യത്തിന് വെള്ളവും, ഉപ്പും,മല്ലിപ്പൊടിയും ചേര്‍ത്ത് 2  മിനിറ്റ്  അടച്ചു വക്കുക.അവസാനമായി ഒരു നുള്ള് ഗരം മസാലയും നാരങ്ങ നീരും ചേര്‍ത്ത് ഇറക്കി വക്കുക .മല്ലിയില ചേര്‍ത്ത് ഇളക്കി ചൂടോടെ വിളമ്പാം.
(കുറിപ്പ്:അല്‍പ്പം വെണ്ണയോ നെയ്യോ ചൂടുള്ള  കറിയില്‍ ചേര്‍ത്താല്‍  സ്വാദ് കൂടുതല്‍ ലഭിക്കും )

ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

പാചകകുറിപ്പ് 2 : റവ ലഡ്ഡു

റവ ലഡ്ഡു 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും  ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്.വളരെ എളുപ്പം തയ്യാറാക്കാവുന്ന റവ ലഡ്ഡു വളരെ രുചികരവും ആണ്.

ആവശ്യമായ സാധനങ്ങള്‍

  1. നെയ്യ് -1 ടേബിള്‍ സ്പൂണ്‍  
  2. റവ-1  കപ്പ്‌ 
  3. വെള്ളം/പാല്‍ -1 /2  കപ്പ്‌ 
  4. പഞ്ചസാര -1 /4  കപ്പ്‌ 
  5. കശുവണ്ടി പരിപ്പ്,കിസ്മിസ് -10 എണ്ണം വീതം 
  6. തേങ്ങ ചിരകിയത് -1 /2  കപ്പ്‌ 
  7. ഏലക്ക പൊടിച്ചത് -1 /4   ടീസ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ഒഴിക്കുക .ഇതിലേക്ക് കശുവണ്ടി പരിപ്പ്,കിസ്മിസ് എന്നിവ ചേര്‍ക്കുക.ഒരു മിനിറ്റ് നേരത്തേക്ക് ഇളക്കുക .നിറം മാറണ്ട ആവശ്യം ഇല്ല.ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ക്കുക.ഇളക്കിക്കൊണ്ടേ ഇരിക്കുക.ഒരു ചേരുവയും കരിഞ്ഞു പോകരുത്.അടുത്തതായി റവ ചേര്‍ത്തു  2 മിനിറ്റ് ഇളക്കുക.പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക .തീ ഓഫ്‌ ചെയ്തതിനു ശേഷം ,പാല്‍/വെള്ളം  ചേര്‍ത്ത് നന്നായി ഇളക്കുക.ഏലക്ക പൊടി നന്നായി മിക്സ്‌ ചെയ്യുക.ഇളം ചൂടോടെ കൈയില്‍ വച്ച് ഉരുട്ടി എടുക്കുക.സ്വാദിഷ്ടമായ റവ ലഡ്ഡു റെഡി .

(കുറിപ്പ്:ചെറു തീയില്‍ പാകം ചെയ്യേണ്ട  വിഭവമാണ് ഇത് .പാല്‍ ചേര്‍ത്താല്‍ ലഡ്ഡുവിനു  സ്വാദ് കൂടുതല്‍ കിട്ടും. ഏലക്കയും പഞ്ചസാരയും ഒരുമിച്ചു ചേര്‍ത്ത്  മിക്സിയില്‍ പൊടിച്ച്  എടുത്താല്‍ നന്നായിരിക്കും.നന്നായി ഉരുട്ടിയെടുക്കണമെങ്കില്‍ ആവശ്യത്തിനു വെള്ളം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.വെള്ളം അധികം ആയാല്‍ ഉടനെ അല്‍പ്പം റവ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.).

പാചകകുറിപ്പ് 1 : പൂരിയും സ്റ്റുവും

പൂരിയും സ്റ്റുവും

ഇന്ന് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് പൂരിയും സ്റ്റുവും ആയിരുന്നു.

ആവശ്യമായ സാധനങ്ങള്‍ - (പൂരി )
  1. ഗോതമ്പ് പൊടി -2 കപ്പ്‌
  2. വെള്ളം -ആവശ്യത്തിന് 
  3. ഉപ്പ് -ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം  

ഗോതമ്പ് പൊടി ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചു  ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടി എടുക്കുക. കുഴക്കുമ്പോള്‍ വെള്ളം അധികമാകാതിരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കുക. ഇനി ഓരോ ഉരുളകള്‍ എടുത്ത് ചെറിയ വലിപ്പത്തില്‍ പരത്തുക.ചൂടായ എണ്ണയില്‍ വറുത്തു കോരുക .പൂരി റെഡി .

നല്ല ക്രിസ്പ് ആയിട്ട് പൂരി ഉണ്ടാക്കാന്‍ മാവ് കനം കുറച്ച പരത്തുക.കുറച്ച കൂടി സ്വാദ് കിട്ടാന്‍  വെള്ളത്തിനു പകരം പാല്‍ അല്ലെങ്കില്‍ വെണ്ണ ചേര്‍ത്ത് ഗോതമ്പ് പൊടി കുഴക്കുക.

ആവശ്യമായ സാധനങ്ങള്‍ (സ്റ്റു)
  1. ഉരുളക്കിഴങ്ങ് -3 എണ്ണം 
  2. ഇഞ്ചി(ചോപ് ചെയ്തത്)- 1  ടേബിള്‍ സ്പൂണ്‍ 
  3. പച്ച മുളക്-2  എണ്ണം 
  4. തേങ്ങാപ്പാല്‍-250 മില്ലി 
  5. ഉപ്പ്- ആവശ്യത്തിനു
  6. കറിവേപ്പില-1 തണ്ട് 
  7. വെളിച്ചെണ്ണ-1 ടി സ്പൂണ്‍ 
  8. വെള്ളം-250 മില്ലി
ഉണ്ടാക്കുന്ന വിധം 

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക .ഇതിലേക്ക് കുറച്ച വെള്ളം ,ഇഞ്ചി,പച്ച മുളക്,ഉപ്പു എന്നിവ ചേര്‍ത്ത് തിളപ്പിക്കുക .ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങി വക്കുക .കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക .

അല്‍പ്പം കുരുമുളക് പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ രുചി കൂടും.