ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

പാചകകുറിപ്പ് 1 : പൂരിയും സ്റ്റുവും

പൂരിയും സ്റ്റുവും

ഇന്ന് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് പൂരിയും സ്റ്റുവും ആയിരുന്നു.

ആവശ്യമായ സാധനങ്ങള്‍ - (പൂരി )
  1. ഗോതമ്പ് പൊടി -2 കപ്പ്‌
  2. വെള്ളം -ആവശ്യത്തിന് 
  3. ഉപ്പ് -ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം  

ഗോതമ്പ് പൊടി ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചു  ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടി എടുക്കുക. കുഴക്കുമ്പോള്‍ വെള്ളം അധികമാകാതിരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കുക. ഇനി ഓരോ ഉരുളകള്‍ എടുത്ത് ചെറിയ വലിപ്പത്തില്‍ പരത്തുക.ചൂടായ എണ്ണയില്‍ വറുത്തു കോരുക .പൂരി റെഡി .

നല്ല ക്രിസ്പ് ആയിട്ട് പൂരി ഉണ്ടാക്കാന്‍ മാവ് കനം കുറച്ച പരത്തുക.കുറച്ച കൂടി സ്വാദ് കിട്ടാന്‍  വെള്ളത്തിനു പകരം പാല്‍ അല്ലെങ്കില്‍ വെണ്ണ ചേര്‍ത്ത് ഗോതമ്പ് പൊടി കുഴക്കുക.

ആവശ്യമായ സാധനങ്ങള്‍ (സ്റ്റു)
  1. ഉരുളക്കിഴങ്ങ് -3 എണ്ണം 
  2. ഇഞ്ചി(ചോപ് ചെയ്തത്)- 1  ടേബിള്‍ സ്പൂണ്‍ 
  3. പച്ച മുളക്-2  എണ്ണം 
  4. തേങ്ങാപ്പാല്‍-250 മില്ലി 
  5. ഉപ്പ്- ആവശ്യത്തിനു
  6. കറിവേപ്പില-1 തണ്ട് 
  7. വെളിച്ചെണ്ണ-1 ടി സ്പൂണ്‍ 
  8. വെള്ളം-250 മില്ലി
ഉണ്ടാക്കുന്ന വിധം 

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക .ഇതിലേക്ക് കുറച്ച വെള്ളം ,ഇഞ്ചി,പച്ച മുളക്,ഉപ്പു എന്നിവ ചേര്‍ത്ത് തിളപ്പിക്കുക .ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങി വക്കുക .കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക .

അല്‍പ്പം കുരുമുളക് പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ രുചി കൂടും.

1 അഭിപ്രായം: