ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

പാചകകുറിപ്പ് 4: ഗുലാബ് ജാമുന്‍


ഗുലാബ് ജാമുന്‍ 


ആവശ്യമായ സാധനങ്ങള്‍ 
  1. വെള്ള ബ്രെഡ്‌ -1 പാക്കറ്റ് 
  2. പാല്‍ -കുഴക്കാന്‍ ആവശ്യത്തിന് 
  3. നെയ്യ് -വറുക്കാന്‍ ആവശ്യത്തിന്  
  4. പഞ്ചസാര -300 ഗ്രാം 
  5. കുങ്കുമ പൂവ് -ഒരു നുള്ള് 
  6. വെള്ളം-400  മില്ലി 
തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ ബ്രൌണ്‍ നിറമുള്ള അരികുകള്‍  മുറിച്ചു കളഞ്ഞു ബാക്കി വരുന്ന ഭാഗം മിക്സിയില്‍  ഇട്ടു നന്നായി പൊടിക്കുക.ഇത് ആവശ്യത്തിന് പാലും ചേര്‍ത്ത് നന്നായി മയത്തില്‍ കുഴക്കുക .രണ്ടു ഉള്ളം കൈയിലും അല്പം നെയ്യ് പുരട്ടിയത്തിനു ശേഷം  കുഴച്ചു വച്ചിരിക്കുന്നതു   എടുത്തു ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടി നെയ്യില്‍ മുക്കി പൊരിക്കുക. ഇത് ചെറുചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇടുക. 

പഞ്ചസാര ലായനി ഉണ്ടാക്കുന്നതിനു പഞ്ചസാരയും വെള്ളവും യോജിപ്പിച്ചു ചൂടാക്കുക.പഞ്ചസാര ലായനി നൂല്‍ പരുവം ആകേണ്ട ആവശ്യം ഇല്ല .വെള്ളം വറ്റി കുറഞ്ഞു പോയാല്‍ ഇത്തിരികൂടി  വെള്ളം ചേര്‍ക്കാം. ഇതിലേക്ക് കുങ്കുമപ്പൂവ് കൂടി ചേര്‍ക്കുക.ഗുലാബ് ജാമുന്‍ റെഡി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ