ചന മസാല |
ആവശ്യമായ സാധനങ്ങള്‍
- വെളുത്ത കടല (ചന ) കുതിര്‍ത്ത് വേവിച്ചത് -1 കപ്പ്
- എണ്ണ-3 ടീസ്പൂണ്‍
- ജീരകം -1 ടീസ്പൂണ്‍
- കായം-ഒരു നുള്ള്
- പച്ചമുളക് -1 എണ്ണം വട്ടത്തില്‍ അരിഞ്ഞത്
- ഇഞ്ചി പേസ്റ്റ്-1 ടീസ്പൂണ്‍
- തക്കാളി-2 എണ്ണം
- മഞ്ഞള്‍ പൊടി-ഒരു നുള്ള്
- മുളക് പൊടി-1 ടീസ്പൂണ്‍
- മല്ലിപൊടി -3 ടേബിള്‍ സ്പൂണ്‍
- ഉപ്പു -ആവശ്യത്തിന്
- ഗരം മസാല -ഒരു നുള്ള്
- നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍
- മല്ലിയില -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് ജീരകം,കായം പൊടിച്ചത് എന്നിവ ചേര്‍ത്ത് കരിഞ്ഞു പോകാതെ ഇളക്കുക .ഇതിലേക്ക് 2 തക്കാളി തൊലി കളഞ്ഞു മിക്സിയില്‍ അരച്ചത് ചേര്‍ത്ത് ചൂടാക്കുക.ഇത് ചൂടാകുമ്പോള്‍ പച്ചമുളക് , ഇഞ്ചി പേസ്റ്റ് എന്നിവയും മഞ്ഞള്‍ പൊടി.മുളക് പൊടി എന്നിവയും ചേര്‍ത്ത് ഇളക്കുക .അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ക്കുക.ആവശ്യത്തിന് വെള്ളവും, ഉപ്പും,മല്ലിപ്പൊടിയും ചേര്‍ത്ത് 2 മിനിറ്റ് അടച്ചു വക്കുക.അവസാനമായി ഒരു നുള്ള് ഗരം മസാലയും നാരങ്ങ നീരും ചേര്‍ത്ത് ഇറക്കി വക്കുക .മല്ലിയില ചേര്‍ത്ത് ഇളക്കി ചൂടോടെ വിളമ്പാം.
(കുറിപ്പ്:അല്‍പ്പം വെണ്ണയോ നെയ്യോ ചൂടുള്ള കറിയില്‍ ചേര്‍ത്താല്‍ സ്വാദ് കൂടുതല്‍ ലഭിക്കും )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ